Tuesday, July 20, 2010

ശിലയില്‍ നിന്നും ഉണരുന്നു അഹല്യ

ശ്രീ രാമന്റെ ധര്‍മമാര്‍ഗത്തില്‍ അനുഗ്രഹിക്കപെട്ട ഒരു അമൂല്യ രത്നമായി അഹല്യ ശോഭിക്കുന്നു. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം രക്ഷിച്ചു മടങ്ങും വഴി ഗൌതമമുനിയുടെ ആശ്രമം കാണുകയാണ് രാമനും ലക്ഷ്മണനും. ഈ ആശ്രമം ആരുടെതെന്ന ശ്രീമാന്റെ അന്വേഷണതിനു വിശ്വാ മിത്രന്‍ ഗൌതമമുനിയുടെ കഥ പറയുന്നു, അഹല്യയുടെയും. അതിസുന്ദരിയായ അഹല്യയും മഹാമുനി ഗൌതമനും സമാധാനത്തോടുകൂടെ വസിക്കുന്ന നേരം ദേവേന്ദ്രന്‍ അഹല്യയുടെ സൌന്ദര്യത്തില്‍ മോഹിതനായി , ഗൌതമമുനി സന്ധ്യാവന്ദനം നടത്തുന്ന നേരത്ത് അഹല്യയുടെ അടുത്ത് മുനിയുടെ വേഷത്തിലെതുകയും അഹല്യയെ പ്രപികുകയും ചെയ്യുന്നു, കാപട്യം തിരിച്ചറിഞ്ഞ മുനി ദേവേന്ദ്രനെയും അഹല്യയേയും ശപിക്കുന്നു. മുനി ഹിമവല്‍ സനുക്കളിലേക്ക് തിരിക്കുന്നു. ശ്രീരാമന്റെ സ്പര്‍ശത്തിനായി അഹല്യ ശിലയായി തപസ്സനുഷ്ടിക്കുകയാണ് ചിരകാലം. അഹല്യ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന് ഒരു ജന്മം മുഴുവന്‍ ശിലയായി കഴിയുന്നു. ജിവിതം എത്ര വിചിത്രമാണെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

" ശിലാ രൂപവും കൈകൊണ്ടു നീ രാമപാദാബ്ജം ഭിജിച്ചിവിടെ വസിക്കേണം" എന്നാണ് മുനിയുടെ ശാപം.

ഏകയായി ശിലക്കുള്ളില്‍ ഒതുങ്ങി അഹല്യ വസിക്കുകയാണ് ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവും കാത്ത്. ശ്രീരാമന്റെ പാദ സ്പര്‍ശം മുഖേന ശിലയില്‍ നിന്നും ഉണര്‍ന്ന അഹല്യ അത്യധികമായ ആനന്തത്തോടെ ഭഗവാനെ സ്തുതിക്കുന്നു.
" പണ്ട് ഞാന്‍ ചെയ്ത പുണ്യം എന്തെന്ന് വര്‍ണിപ്പതു വൈകുണ്ഠ " എന്നാണ് അഹല്യ വിസ്മയിക്കുന്നത്.

വീണ്ടും അവള്‍ സ്തുതിക്കുന്നത് തന്‍ പണ്ട് ധര്‍മ്മ മാര്‍ഗത്തില്‍ നിന്നും വ്യതിചരിക്കാനിടയായത് ഈ ഒരു പുണ്യത്തിനു വേണ്ടിയായിരുന്നോ എന്നാണ്.പിന്നീട് വരുന്ന അഹലസ്തുതികള്‍ ഭക്തിയുടെ പാരമ്യത്തില്‍ ശ്രീരാമ പാദത്തില്‍ സ്വയം സമര്‍പിച്ച അഹല്യയില്‍ നിന്നും ഉയരുന്നവയാണ് . ശ്രീരാമ ദര്‍ശനത്തോടെ പപഭാരങ്ങള്‍ കഴുകി അഹല്യക്ക്‌ മോക്ഷം കിട്ടുകയും അഹല്യ ജീവിതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു.ധര്‍മചാരിയായ ശ്രീരാമന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പിച്ചു മുക്തി നെടുന്നവളാണ് അഹല്യ. ശ്രീരമാനകട്ടെ, തന്റെ സമഭാവന കൊണ്ട് ആരെയും ആത്മീയതലത്തില്‍ എത്തിക്കുന്നു. ഭഗവല്‍ സന്നിധിയില്‍ മനസ്സ് പവിത്രമാക്കുന്ന ആര്‍ക്കും ഭഗവാന്‍ ആശ്രയമരുളുന്നു. അതുകൊണ്ട് തന്നെ മനസ്സ് കൊണ്ട് കളങ്കമില്ലാത്ത അഹല്യക്ക് ശ്രീരാമ ദര്‍ശനത്താല്‍ പവിത്രത കൈവരികയും ഒരു അമൂല്യ രത്നം പോലെ രാമായണത്തില്‍ ശോഭിക്കുകയും ചെയ്യുന്നു.








1 comment:

sb said...

Thanks Asha, the story was so good..
sudhi