Thursday, July 22, 2010

സമചിത്തതയോടെ രാമന്‍...

രണ്ടാം അധ്യായത്തില്‍, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പ് വളരെ സുന്ദരമായി വിവരിച്ചിരിക്കുന്നു. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാനുള്ള തീരുമാനം അയോധ്യയില്‍ സന്തോഷത്തിന്റെ ഒരു വേലിയേറ്റം സൃഷ്ടിക്കുന്നു. ആഹ്ലാദ ഭരിതമായ ഈ അവസരത്തില്‍ അലങ്കാരങ്ങളും ആഘോഷങ്ങളും നിറഞ്ഞു ഒഴുകവേ കൈകേയി ചോദിക്കുന്നു

" മന്ഥരേ ചൊല്ല് നീ രജ്യമെല്ലാടവു-
മെന്തൊരു മൂലമലന്കരിചീടുവാന്‍?"

മന്ഥര ആക്കട്ടെ ആവോളം കൈകേയിക്ക് ദുഷ്ട ബുദ്ധി ഉപദേശിക്കുന്നു. പിന്നീട് കൈകേയി ദശരഥനോട് രാജ്യം ഭരതനും രാമന് കാനന വാസവും കല്‍പ്പിക്കുന്നു.

" നിന്നുടെ പുത്രന് രാജ്യം തരാമല്ലോ
ധ്യാന ശീലെ രാമന്‍ പോകണമെന്നുണ്ടോ ?"

എന്നാണ് ദശരഥന്‍ സങ്കടത്തോടെ ചോദിക്കുന്നത്. കൈകേയിയുടെ ആവശ്യം അടിസ്ഥാനരഹിതവും നീതിക്ക് നിരക്കാത്തതും ആണ്. എന്നാല്‍ കൈകേയിക്ക് കൊടുത്ത വാക്ക് മാറ്റാനും സാധിക്കില്ല. എന്തൊരു വിഷമ ഘട്ടം ആണ് ഇത്. രാജാവിന്റെ വരം ഒരു വശത്ത്. കൈകേയിയുടെ ഔചിത്യബോധം ഇല്ലാത്ത ആവശ്യം മറുവശത്ത് - ഒരു വലിയ ദുഃഖ സാഗരരത്തില്‍ ആണ്ടു പോയി ദശരഥന്‍. എന്നാല്‍ രാമനാകട്ടെ, അത്യധികം സംയമതോടെ പറയുന്നതോ...


" എന്തിനെന്‍ താതന്‍ വൃഥൈവ ദുഖിക്കുന്നു
എന്തൊരു ദണ്ഢമിതിന്നു മഹീപതെ
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്ക്
ശക്തി പോരയ്കയുമില്ലിതു രണ്ടിനും "

"രാജ്യത്തെ രക്ഷിപ്പതിനു മതിയവന്‍
രാജ്യമുപേക്ഷിപ്പതിനു ഞാനും മതി"

അമ്മ കൌസല്യയോടു രാമന് ഇതാണ് പറയാനുള്ളത്

" ആത്മവിനെതുമേ പീഢ ഉണ്ടാക്കരു-
താത്മാവിനെ അറിയാത്തവരെ പോലെ
അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി
ഞ്ങിച്ഛയെന്നഞ്ങുറച്ചീടണമമ്മയും"

ആകെ കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ലക്ഷ്മനനോട് തത്വഞ്ജാനമാണ് രാമന് ഉപദേശിക്കാനുള്ളത്

No comments: